പോളിംഗ് ഓഫീസർ മൂന്നുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴെ വീണു ; നട്ടെല്ലിന് ഗുരുതര പരിക്ക്

Tuesday, April 6, 2021

പാലക്കാട് : ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന പോളിംഗ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി, അഗളി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന  ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31) യാണ് അപകടത്തിൽപ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് വീണത്.

പുലർച്ചെ 5.30 ഓടെയാണ് സംഭവം. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.