നിയമസഭ തെരഞ്ഞെടുപ്പ് : മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തില്‍

Jaihind News Bureau
Friday, February 12, 2021

 

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പരിശോധിക്കും. കമ്മീഷന്‍റെ സന്ദർശനത്തിന് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും. ഉദ്യോഗസ്ഥരുമായുള്ള കൂട്ടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കാമെന്ന് സുനിൽ അറോറ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.