പെട്രോൾ പമ്പുകളിലുള്ള മോദി ചിത്രം ഉടന്‍ നീക്കണം ; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്

Jaihind News Bureau
Thursday, March 4, 2021

 

ന്യൂഡല്‍ഹി : ബംഗാളിൽ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലെക്സുകൾ നീക്കം ചെയ്യാൻ തെരത്തെടുപ്പ് കമ്മിഷൻറെ നിർദേശം. 72 മണിക്കൂറിനകം ഫ്ലെക്സുകൾ നീക്കണം. തൃണമൂൽ കോൺഗ്രസിന്റെ പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.  കേന്ദ്ര സർക്കാർ പദ്ധതികൾ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടി.