തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്നതിന് തെളിവുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ തെളിവ് എല്ലാവരുടെയും മുന്നില്‍ അവതരിപ്പിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന് മനസ്സിലാക്കുമെന്നും അദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്. മധ്യപ്രദേശിലും ലോക്സഭാ തിരഞ്ഞെടുപ്പിലും, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും സംശയങ്ങളുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളെ സഹായിച്ചില്ല. അതിനാല്‍ ഞങ്ങള്‍ സ്വന്തമായി അന്വേഷണം നടത്തി. ഈ അന്വേഷണം 6 മാസമെടുത്തു. ഞങ്ങള്‍ കണ്ടെത്തിയത് ഒരു ആറ്റം ബോംബാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വോട്ടുകള്‍ മോഷ്ടിക്കുന്നവരെ വെറുതെ വിടില്ല. കാരണം ഇന്ത്യയ്ക്കെതിരെയാണ് ഈ പ്രവൃത്തി ചെയ്തത്. ഇത് രാജ്യദ്രോഹമാണെന്നും്
രാഹുല്‍ കുറ്റപ്പെടുത്തി.