തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : മുഖ്യമന്ത്രിക്ക് നോട്ടീസ്

Jaihind News Bureau
Thursday, March 25, 2021

കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാ മൂലം കാരണം ബോധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് നല്‍കിയ നോട്ടീസില്‍ പറയുന്നു.

ധര്‍മ്മടം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിണറായി വിജയ‍ന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചട്ടം ലംഘിച്ചുള്ള പ്രസ്താവന നടത്തിയത്. ഇതു സംബന്ധിച്ച് ടി.എം പ്രതാപന്‍ എം.പിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.