രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടില്‍

 

കല്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ മണ്ഡലത്തിൽ പര്യടനം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വയനാട് കമ്പളക്കാട് കോർണർ മീറ്റിംഗിലും രണ്ടു മണിക്ക് നിലമ്പൂർ ഇടക്കരയിലും മൂന്നു മണിക്ക് വണ്ടൂർ നിയോജകമണ്ഡലത്തിലെ പരിപാടിയിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുമെന്ന് യുഡിഎഫ് വയനാട് ലോക്‌സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു.

 

Comments (0)
Add Comment