തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിയങ്കാ​ ഗാന്ധി 20-ന് കേരളത്തില്‍; രാഹുൽ ​ഗാന്ധിക്കൊപ്പം 24-ന് വയനാട്ടിൽ

Jaihind Webdesk
Tuesday, April 16, 2024

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി പ്രചാരണ സമിതി ചെയർമാന്‍ രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ​ഖാർ​ഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക.

20-ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കാ​ ഗാന്ധി 24-ന് രാഹുൽ ​ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി. ചിദംബരം തിരുവനന്തപുരത്ത് എത്തും. 22-ന് രാഹുൽ​ ഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചാരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.