തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജിഎസ്ടി നിരക്ക് കുറച്ച് കേന്ദ്രസര്‍ക്കാര്‍

നിത്യോപയോഗ സാധനങ്ങളടക്കം 40 ഉൽപ്പന്നങ്ങളുടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറയ്ക്കും. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് നിരക്ക് കുറയ്ക്കുന്നതെന്നും ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും കോൺഗ്രസ് ആരോപിച്ചു. യോഗത്തിൽ എതിർപ്പ് കോൺഗ്രസ് മന്ത്രിമാർ രേഖപ്പെടുത്തി.

അതേസമയം, പ്രളയത്തെ തുടർന്നു കേരളത്തിനായി സെസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടർന്നാണിത്. പകരം കേരളത്തില്‍ മാത്രമായി പ്രത്യേക സെസ് ഏര്‍പ്പെടുത്താനാണ് നിലവിലെ തീരുമാനം. കേരളത്തിന് പ്രത്യേക പരിഗണന ആവശ്യമാണെന്ന് നേരത്തെ ജിഎസ്ടി കൗണ്‍സിലിനോടും കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുമ്പ് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഉപസമിതി വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അടുത്ത തവണ ഉപസമിതി തീരുമാനം കൗണ്‍സിലിനെ അറിയിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

എന്നാല്‍ ഹജ്ജ് യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ ഇളവ് വേണമെന്ന കേരളത്തിന്‍റെ നിര്‍ദ്ദേശം യോഗത്തില്‍ അംഗീകരിക്കപ്പെട്ടു. ഹജ്ജ് യാത്രയ്ക്ക് പുറപ്പെടുന്ന വിമാനങ്ങളെ ചാര്‍ട്ടേഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി സാധാരണ യാത്രാവിമാനങ്ങളെന്ന് പരിഗണിക്കാനാണ് യോഗത്തില്‍ തീരുമാനമായത് അതിനാല്‍ വിമാനടിക്കറ്റ് നിരക്കില്‍ സാധാരണ ഏര്‍പ്പെടുത്തുന്ന അഞ്ച് ശതമാനമാകും ഇനി മുതല്‍ ഈടാക്കുക. നേരത്തെ ഹജ്ജ് യാത്രയ്ക്ക് 28 ശതമാനമായിരുന്നു നികുതി നിരക്ക്.

28 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന ഏഴു ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി.

ഉപയോഗിച്ച ടയർ, ലീഥിയം ബാറ്ററികൾ, വിസിആർ, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാർഡ്സ് ആൻഡ് സ്നൂക്കേർസ് എന്നിവയുടെ നികുതിയാണ് 28ൽ നിന്നും 18 ആക്കി കുറച്ചത്. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. വീൽ ചെയറിന്‍റെ നികുതി 28 ശതമാനത്തിൽ നിന്ന് അ‍ഞ്ച് ശതമാനമാക്കി. അതേസമയം, സിമന്റിന്റെയും വാഹനങ്ങളുടെയും നികുതി 28 ശതമാനമായി തുടരും.

100 രൂപയിൽ താഴെയുള്ള സിനിമാ ടിക്കറ്റിന് 12% ഉം 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 18% ഉം ആയിരിക്കും ജിഎസ്ടി. തേർഡ് പാർട്ടി ഇൻഷുറൻസിന് 12 ശതമാനമായിരിക്കും ജിഎസ്ടി. 28 ശതമാനം ജിഎസ്ടി ഉള്ള ഉൽപന്നങ്ങളുടെ എണ്ണം 28 ആയി കുറച്ചു. പുതിയ നിരക്കുകൾ ജനുവരി ഒന്നിന് നിലവിൽ വരും.

സാധാരണക്കാരന്‍റെ പോക്കറ്റ് കാലിയാക്കാതെ ജിഎസ്ടി നിരക്കുകൾ പുനർനിർണയിച്ച് ജിഎസ്ടി കൗൺസിൽ. നിത്യോപയോഗ സാധനങ്ങളടക്കം 40 ഉൽപ്പന്നങ്ങളുടെ നികുതിയിൽ ഇളവുവരുത്താനാണ് ഡൽഹിയിൽ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായത്. 28ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന ഏഴു ഉൽപ്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറച്ചു. ഉപയോഗിച്ച ടയർ, ലീഥിയം ബാറ്ററികൾ, വിസിആർ, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാർഡ്സ് ആൻഡ് സ്നൂക്കേർസ് എന്നിവയുടെ നികുതിയാണ് 28ൽ നിന്നും 18 ആക്കി കുറച്ചത്.

Goods and Services Tax (GST)
Comments (0)
Add Comment