അടുപ്പ് ഇല്ലാത്ത ഭക്ഷണ ശാല – അതാണ് എൽദോ പച്ചിലക്കാടന്‍റെ പ്രൈമേറ്റ്

Jaihind News Bureau
Tuesday, June 19, 2018

മലയാളിയുടെ ഭക്ഷണശീലങ്ങളെ മാറ്റിമറിക്കുന്ന സിദ്ധാന്തങ്ങളാണ് എൽദോ പച്ചിലക്കാടന്‍റേത്. കൊച്ചി പനമ്പള്ളി നഗറിലുള്ള പ്രൈമേറ്റ് എന്ന ഭക്ഷണശാലയ്ക്ക് അടുപ്പ് ഇല്ല.

അടുപ്പ് ഇല്ലാതെന്ത് ഭക്ഷണശാല എന്ന് ചോദിക്കുന്നവരോട് ഇത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ വ്യത്യാസമെന്ന് എൽദോ പറയും. വിദേശ രാജ്യങ്ങളിൽ ചിരപരിചിതമെങ്കിലും കേരളത്തിൽ ഇത്തരം ഒരു സംരംഭം പ്രാവർത്തികമാക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് എൽദോ.

പഴങ്ങളും പച്ചക്കറികളും തേനും തുടങ്ങി പ്രകൃതി ദത്ത വിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

https://youtu.be/l0gZ5xNwosA?t=15