കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികൻ മരിച്ചു; അപകടം വഴിയില്‍ നിന്ന് കിട്ടിയ സ്റ്റീൽ പാത്രം തുറക്കുന്നതിനിടെ

Jaihind Webdesk
Tuesday, June 18, 2024

 

കണ്ണൂർ:  കണ്ണൂർ തലശേരിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു. മരിച്ചത് എരിഞ്ഞോളി സ്വദേശി വേലായുധൻ. വഴിയിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രം തുറന്നപ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. വേലായുധന്‍റെ വീടിന് സമീപത്തെ ആൾ താമസമില്ലാത്ത വീടിന്‍റെ പറമ്പിൽ നിന്നായിരുന്നു സ്റ്റീല്‍ പാത്രം കിട്ടിയത്.