Malappuram murder| മലപ്പുറം വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

Jaihind News Bureau
Saturday, September 20, 2025

മലപ്പുറം: വഴിക്കടവ് നായക്കന്‍കൂളിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് 53 കാരനെ സഹോദരന്‍ കുത്തിക്കൊന്നു. വഴിക്കടവ് നായക്കന്‍കൂളി മോളുകാലായില്‍ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വര്‍ഗീസിന്റെ ജ്യേഷ്ഠന്‍ രാജുവിനെ (57) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നത്. വര്‍ഗീസിന്റെ വീട്ടിലെത്തിയാണ് രാജു കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമേ ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.