ഓട്ടോയിൽ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണുണ്ടായ അപകടം; മരണം എട്ടായി | VIDEO

Jaihind Webdesk
Thursday, June 30, 2022

ആന്ധ്രാ പ്രദേശിൽ ഇലക്ട്രിക് ലൈന്‍ ഓട്ടോ റിക്ഷയ്ക്ക് മുകളിലേക്ക് പൊട്ടിവീണുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. വാഹനത്തിന് മുകളിലേക്ക് വീണ വൈദ്യുതി കമ്പിയില്‍ നിന്ന് തീപിടിച്ചാണ് അപകടമുണ്ടായത്.

ആന്ധ്രയിലെ സത്യസായ് ജില്ലയിൽ ഇന്നു രാവിലെ ഏഴിനാണ് ദാരുണമായ സംഭവമുണ്ടായത്. കർഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും ഓട്ടോ റിക്ഷയില്‍ തീ പൂർണ്ണമായും പടരുകയായിരുന്നു.