ഇന്ന് ചെറിയ പെരുന്നാള്‍ ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷം

Thursday, May 13, 2021

 

തിരുവനന്തപുരം : ഇന്ന് ചെറിയ പെരുന്നാള്‍. കൊവിഡ് കാലത്ത് ജാഗ്രതയോടെയുള്ള  ആഘോഷത്തിലാണ്  ഇസ്ലാം മത വിശ്വാസികള്‍. ഈദ് ഗാഹുകളും പൊതുപ്രാര്‍ഥനകളും ഇല്ലാത്തതിനാല്‍ ആഘോഷങ്ങള്‍ വീടിനുള്ളിലൊതുങ്ങും. മഹാമാരികാലത്ത് ആളും ആരവവുമില്ലാത്ത ചെറിയ പെരുന്നാള്‍ ആഘോഷം വിശ്വാസികള്‍ക്ക് രണ്ടാം അനുഭവമാണ്.

കഴിഞ്ഞ തവണ ചെറിയ പെരുന്നാളിന് ചെറിയ ഇളവുകള്‍ കിട്ടിയിരുന്നെങ്കിലും കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍  നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല. പള്ളികളിലെയും മറ്റ് പൊതു ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കുചേരും. ബന്ധുവീടുകളിലെ സന്ദര്‍ശനം ഉള്‍പ്പടെ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാരും  മത പണ്ഡിതരും വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.