കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 17-ന്

Jaihind Webdesk
Friday, June 7, 2024

 

മലപ്പുറം: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17-ന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.