ദുബായ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കൃത്രിമ നദി നിര്‍മ്മിക്കാന്‍ ഈജിപ്ത് പദ്ധതിയിടുന്നു. ഈജിപ്തിലെ നൈല്‍ നദിയേക്കാള്‍ വലുതായിരിക്കും ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ പദ്ധതിയുടെ നിര്‍മ്മാണ ചെലവ് 525 കോടി യു.എസ് ഡോളറാണ്.
ഒരു ലക്ഷത്തി പതിനാലായിരം കിലോമീറ്റര്‍ നീളത്തിലാണ് ഈ കൃത്രിമ നദി നിര്‍മ്മിക്കുന്നത്. ഇതോടെ നൈല്‍ നദിയെ മറികടന്ന് ലോകത്തിലെ നീളമേറിയ നദിയായി ഇത് മാറും. ന്യൂ ഡെല്‍റ്റ എന്ന് പേരിട്ടിരിക്കുന്ന ഈ വന്‍കിട പദ്ധതിയില്‍ മറ്റു രണ്ടു പദ്ധതികളും ഉള്‍പ്പെടുന്നു. രാജ്യത്തിന്‍റെ കാർഷിക വിളകളുടെ വളര്‍ച്ചയ്ക്കും ഈ നദി ഏറെ സഹായരമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.