VS ACHUTHANANTHAN| ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനുള്ള ശ്രമം; വിഎസിന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

Jaihind News Bureau
Saturday, June 28, 2025

vs-achuthanandan

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 72 മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിന് ശേഷം വൃക്ക സംബന്ധമായ പ്രശ്‌നങ്ങളില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെന്റിലേറ്ററിന്റെ സഹായവും ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്.