കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു; ബന്ദ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്

Jaihind Webdesk
Thursday, July 4, 2019

സംസ്ഥാന വ്യാപകമായി കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പാളയത്തു നിന്നു പ്രകടനമായാണ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. തുടർന്ന് നടന്ന ലാത്തി ചാർജ്ജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിതിന് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.