എടവണ്ണ സ്വദേശിയുടെ മരണം വെടിയേറ്റ്; ശരീരത്തില്‍ വെടിയുണ്ട തറച്ച മൂന്ന് മുറിവുകള്‍

 

മലപ്പുറം: എടവണ്ണ ചെമ്പക്കുത്ത് സ്വദേശി റിതാൻ ബാസിൽ (28) കൊല്ലപ്പെട്ടത് വെടിയേറ്റുതന്നെയെന്ന് സ്ഥിരീകരണം. നെഞ്ചിൽ 3 വെടിയേറ്റതിന്‍റെ മുറിവുകൾ ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇന്നലെയാണ് റിതാൻ ബാസിലിനെ കാണാതായത്.

എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിതാൻ ബാസിലിനെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 28കാരനാണ് റിതാൻ ബാസിൽ. നെഞ്ചിൽ വെടിയേറ്റതിന്‍റെ 3 മുറിവുകൾ കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് വെടിയേറ്റതാണന്ന് സ്ഥിരീകരിച്ചത്. ബാസിലിനെ എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ പുറകുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു.

ഇന്നലെ രാത്രിയായിരുന്നു ബാസിലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ മലമുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാസിൽ ഇവിടെ എങ്ങനെ എത്തി എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിന് മുമ്പ് ഒരു കേസിൽ പ്രതിയായിരുന്നു ബാസിൽ എന്നാണ് പോലീസ് നൽകുന്ന വിവരം. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment