ചോദ്യം ചെയ്യലിന് ഹാജരാകണം; കെജ്‌രിവാളിന് നാലാമതും നോട്ടീസയക്കാന്‍ ഇഡി

Jaihind Webdesk
Friday, January 5, 2024

 

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസയക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇഡി നോട്ടീസ് മൂന്നു തവണ കെജ്‌രിവാൾ തള്ളിക്കളഞ്ഞിരുന്നു.

ഡൽഹി മുഖ്യമന്ത്രിക്കെതിരായ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. മൂന്നു തവണ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡി നീക്കമെന്നും അറസ്റ്റുണ്ടായാൽ പ്രതിരോധിക്കുമെന്നും ആം ആദ്മി പാർട്ടി നേതാക്കൾ പറയുന്നു. അതേസമയം ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇഡി നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കുന്നത് അന്വേഷണവും വിചാരണയും ഒക്കെ വൈകുന്നതിന് കാരണമാകുമെന്നും ഇഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.