തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തും. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിനീഷുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്.
ബിനീഷിന്‍റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന. പരിശോധന നടത്തുന്നതിനായി ബെംഗളൂരുവില്‍നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കോടിയേരിയുടെ വീടിന് പുറമേ ബിനീഷുമായി അടുത്ത് ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്തും.