നിയമസഭാ സമിതിയ്ക്ക് ഇഡിയുടെ മറുപടി. ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നും നിയമസഭയുടെ അധികാരം ലംഘിച്ചിട്ടില്ലെന്നും ഇഡി. അന്വേഷണത്തിന്‍റെ ഭാഗമായാണ് ഫയലുകൾ വിളിച്ചു വരുത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അന്വേഷണം വേണ്ടിവന്നതെന്നും നിയമസഭാ സെക്രട്ടറിയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.