കരുവന്നൂർ ബാങ്കില്‍ വീണ്ടും റെയ്ഡ്; ഇഡി സംഘം പരിശോധന നടത്തി

Jaihind Webdesk
Thursday, August 25, 2022

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്ന് വീണ്ടും ഇഡി റെയ്ഡ് നടത്തി. ആഗസ്റ്റ് പത്തിന് ഇ ഡി കരുവന്നൂര്‍ ബാങ്കിലും മുഖ്യപ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിരുന്നു. മെയിന്‍ ബ്രാഞ്ചില്‍ അന്ന് നടത്തിയ പരിശോധന പിറ്റേദിവസം പുലര്‍ച്ചെ വരെ നീണ്ടിരുന്നു. പരിശോധനയ്ക്ക് ശേഷം സെക്രട്ടറിയുടെ മുറി സീല്‍ ചെയ്താണ് ഇഡി സംഘം അന്ന് ബാങ്കില്‍ നിന്നും മടങ്ങിയത്. ഇതോടെ ബാങ്കിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങൾക്ക് തടസം നേരിട്ടു. തുടർന്ന് റൂം തുറക്കാനുള്ള അനുമതിക്കായി ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി സംഘം ഇന്ന് വീണ്ടും എത്തി ബാങ്കില്‍ പരിശോധന നടത്തിയത്.