കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; 13 ന് ഹാജരാകണം

Jaihind Webdesk
Wednesday, February 7, 2024

Thomas-Issac

 

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) നോട്ടീസയച്ചു. ബന്ധപ്പെട്ട രേഖകളും ഹാജരാക്കാനാണ് നിർദേശം. ചൊവ്വാഴ്ച എറണാകുളത്തെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഇത് അഞ്ചാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കുന്നത്.

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി ഈ മാസം ഒമ്പതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടീസിനു മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നല്‍കിയത്.

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടീസിനു മറുപടി നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയത്.

നേരത്തെ കിഫ്ബി മസാല ബോണ്ട് കേസിൽ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കിരുന്നു. മസാല ബോണ്ട് ഇറക്കിയതിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും തോമസ് ഐസക്ക് ഇഡിക്ക് നല്‍കിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് മുഖ്യമന്ത്രി ചെയർമാനായ ബോർഡാണ്. 17 അംഗ ഡയക്ടർബോർഡാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നും തോമസ് ഐസക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു.