മാസപ്പടിയിലെ ഇഡി അന്വേഷണം വെറും തിരഞ്ഞെടുപ്പ് നാടകം: കെ.സി. വേണുഗോപാല്‍

Jaihind Webdesk
Thursday, March 28, 2024

 

ആലപ്പുഴ: മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്‍റെ കമ്പനി എക്‌സാലോജിക്കിനെതിരായ ഇഡി അന്വേഷണം വെറും തെരഞ്ഞെടുപ്പ് നാടകം മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി. വേണുഗോപാല്‍. മാസപ്പടിയിലെ ഈ അന്വേഷണത്തെ കാര്യമായി എടുക്കേണ്ടതില്ല. ഇത് വെറും നാടകം മാത്രമാണ്. ഇതിലെ പ്രധാന നാട്യക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ അന്വേഷണങ്ങളുടെ പുരോഗതി എന്താണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.