കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെ ഇ.ഡി റെയ്ഡ് പൂർത്തിയായി

Jaihind News Bureau
Wednesday, November 4, 2020

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെ ഇ.ഡി റെയ്ഡ് പൂർത്തിയായി. എന്നാൽ രേഖകൾ ഒപ്പിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ബിനീഷിന്‍റെ ഭാര്യയെ കാണാനെത്തിയ അഭിഭാഷകനെ ഇ ഡി ബന്ധപ്പെട്ടു. മഹസർ രേഖയിൽ ഒപ്പിടാൻ ബിനീഷിന്‍റെ ഭാര്യ റെനിറ്റ തയ്യാറാകുന്നില്ലെന്ന് ഇ ഡി അറിയിച്ചു. നിർബന്ധിച്ച് ഒപ്പിടിക്കരുത് എന്ന് അഭിഭാഷകൻ ഇഡി സംഘത്തെ അറിയിച്ചു. റെയ്ഡ് പൂർത്തിയായിട്ടും ഇ ഡി സംഘം ബിനീഷിന്‍റെ വീട്ടിൽ തുടരുന്നു.