പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടെന്ന് ഇഡി

Jaihind Webdesk
Saturday, September 24, 2022

ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേരളത്തിൽനിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജൂലൈ 12ന് ബിഹാറിലെ പട്നയിൽ നടന്ന റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ടിന്‍റെ ഭാഗത്തുനിന്ന് നീക്കമുണ്ടായതെന്ന് റിമാന്‍ഡ് റിപ്പോർട്ട് പരമാർശിക്കുന്നു.