കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ തൊടാത്തതിന് കാരണം ബിജെപി-സിപിഎം അന്തർധാര: കെ. സുധാകരൻ എംപി

Jaihind Webdesk
Thursday, January 25, 2024

 

കൊച്ചി: കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര സജീവമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. മുഖ്യമന്ത്രി പിണറായി വിജയനെ ഇഡിയും സിബിഐയും ഒന്നും തൊടാത്തതിന് പിന്നിൽ ഈ അന്തർധാരയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നിരവധി കേസുകൾ വന്നിട്ടും ഒന്നും സംഭവിച്ചില്ലെന്ന് കെ. സുധാകരൻ ചൂണ്ടിക്കാട്ടി. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പും തോമസ് ഐസക്കിനെ പ്രതിക്കൂട്ടിലാക്കുന്ന കിഫ്ബി മസാല ബോണ്ട് കേസുമെല്ലാം ഒത്തുതീർപ്പാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും സിപിഎമ്മിന്‍റെയും കൊടുക്കൽ വാങ്ങൽ രാഷ്ട്രീയം തിരിച്ചറിയുന്നവരാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെന്നും അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. ചികിത്സയ്ക്ക് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.