യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന താക്കീത്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന താക്കീത്.  വ്യോമസേനയെ മോദിസേനയാക്കിയതിലാണ് കമ്മീഷൻ നടപടി.  പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.

ഗാസിയാബാദിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമർശം. കോൺഗ്രസുകാർ ഭീകരർക്കു ബിരിയാണി വിളമ്പുമ്പോൾ,  മോദിയുടെ സൈന്യം ഭീകരർക്കു ബുള്ളറ്റുകളും ബോംബുകളും നൽകിയെന്ന് യോഗി പ്രസംഗിച്ചു. മസൂദ് അസർ പോലുള്ള ഭീകരരെ കോൺഗ്രസ് ജി എന്ന് അഭിസംബോധന ചെയ്തു ബഹുമാനിക്കുമ്പോൾ, മോദിയുടെ ബിജെപി സർക്കാർ ക്യാമ്പ് ആക്രമിച്ച് ഭീകരരുടെ നടുവൊടിച്ചെന്നും യോഗി പറഞ്ഞു. വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തെ പരാമർശിച്ചായിരുന്നു യോഗിയുടെ ‘മോദിജിയുടെ സൈന്യം’ പരാമർശം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകർ രംഗത്തെത്തിയിരുന്നു.

yogi adithyanath
Comments (0)
Add Comment