മോദിയ്ക്ക് വീണ്ടും തിരിച്ചടി; ലാത്തൂരിലെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Thursday, April 11, 2019

മോദിയ്ക്ക് വീണ്ടും തിരിച്ചടി. ലാത്തൂരിലെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ലാത്തൂരിൽ നടന്ന റാലിയില്‍ മോദി ജവാന്മാരുടെ പേരിൽ വോട്ടഭ്യർഥിച്ചതാണ് വിവാദമായത്. കന്നിവോട്ടർമാരോടായിരുന്നു നരേന്ദ്രമോദിയുടെ അഭ്യർത്ഥന. ബാലാകോട്ട് ആക്രമണം നടത്തിയ വ്യോമ സേനയ്ക്കും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും നിങ്ങളുടെ വോട്ടുകൾ സമർപ്പിക്കണമെന്നാണ് മോദി പ്രസംഗിച്ചത്. മോദി പ്രസംഗിച്ച മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.

നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ഗാസിയാബാദിലും ഗ്രേറ്റർ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളിൽ ഇന്ത്യൻ സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ചതായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തു വന്നിരുന്നു.

https://youtu.be/OhzkiTHHQ88