ബിജെപിയുടെ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ ഗാനത്തിനാണു വിലക്ക്. ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്.
ഗാനത്തിനു മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും ഇതുപയോഗിച്ചു കണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് ബസു അറിയിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതു പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല’ എന്ന രീതിയിലുള്ള ഗാനത്തിന്‍റെ ഉള്ളടക്കത്തിനെതിരേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
With immense pleasure, I want to give you all a sneak-peak of the BJP Campaign Song recording. Giving my voice to Amit Chakraborty's lyrics was such a delightful experience. I hope you love what we created.#EiTrinamoolArNa #ChowkidarPhirSe pic.twitter.com/UNAKx9OqUQ
— Babul Supriyo (@SuPriyoBabul) March 19, 2019
അമിത് ചക്രബര്‍ത്തി എഴുതിയ ഗാനത്തിന് ശബ്ദം നല്‍കിയത് ബാബുല്‍ സുപ്രിയോ തന്നെയാണ്. ബംഗാളില്‍ താമര വിരിയുന്നതായും തൃണമൂല്‍ കോണ്‍ഗ്രസിനോട് ‘നോ’ പറയുന്നതായും ഗാനത്തില്‍ പരാമര്‍ശമുണ്ട്. ‘ഈ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല’ എന്ന വാചകത്തോടെ ഈ ഗാനം സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നു.