ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താന്‍

Jaihind Webdesk
Tuesday, March 21, 2023

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുംസമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 3 സെക്കൻഡ് നീണ്ടുനിന്ന ശക്തമായ പ്രകമ്പനമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. 10.20 ഓടൊണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അയൽ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്താനിലുണ്ടായ ചലനത്തിന്‍റെ പ്രകമ്പനമാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍.

ഇന്ന് വൈകുന്നേരം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമാണ് ചൊവ്വാഴ്ച വൈകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.