തായ്‌വാനില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടം, ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്

Jaihind Webdesk
Wednesday, April 3, 2024

തായ്‌വാനില്‍ ശക്തമായ ഭൂചലനം മൂലം വന്‍ നാശനഷ്ടം ഉണ്ടായി. ഹുവാലിന്‍ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഹുവാലിനിലെ കെട്ടിടങ്ങളുടെ അടിത്തറ ഇളകി. തലസ്ഥാനമായ തായ്പേയിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ തെക്കന്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തായ്‌വാനില്‍ ശക്തമായ ഭൂചലനം മൂലം വന്‍നാശനഷ്ടമാണ് ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ തെക്കന്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹുവാലിന്‍ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഹുവാലിനിലെ കെട്ടിടങ്ങളുടെ അടിത്തറ ഇളകി. തലസ്ഥാനമായ തായ്പേയിലും ഭൂചലനം അനുഭവപ്പെട്ടു. തായ്‌വാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി 7.2 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേ ഇത് 7.4 ആയി ആണ് രേഖപ്പെടുത്തിയത്.

ഭൂകമ്പത്തെത്തുടര്‍ന്ന് തായ്‌വാനിലെ പല പ്രദേശങ്ങളിലെയും മെട്രോ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ പല മേഖലകളിലെ തീരപ്രദേശങ്ങളിലും ഒകിനാവ പ്രിഫെക്ചറിലെ പ്രധാന ദ്വീപായ ഒകിനാവയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കി. ഫിലിപ്പീന്‍സും സുനാമി മുന്നറിയിപ്പ് നല്‍കുകയും തീരപ്രദേശങ്ങള്‍ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് 3 മീറ്റര്‍ (9.8 അടി) വരെ സുനാമി ഉണ്ടാകുമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി പ്രവചിച്ചു.