ഉത്തരേന്ത്യയിൽ  പല സ്ഥലങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഫൈസാബാദ്; തീവ്രത 5.5

Jaihind Webdesk
Thursday, January 5, 2023

ന്യൂഡല്‍ഹി: ഡല്‍ഹിയടക്കം ഉത്തരേന്ത്യയിൽ  പല സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍റെ  ചില ഭാഗങ്ങളിൽ റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ്  ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ തെക്ക് ഭാഗത്തായി ഇന്ന് വൈകിട്ട് 7:55 ന് ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
നേരത്തെ, പുതുവത്സര രാത്രിയില്‍ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയില്‍ അനുഭവപ്പെട്ടിരുന്നു.