യുഎഇയില്‍ മഴക്കെടുതിക്ക് പിന്നാലെ ഭൂചലനം; 2.8 തീവ്രത, നാശനഷ്ടമില്ല

Saturday, April 27, 2024

 

യുഎഇയില്‍ മഴക്കെടുതിക്ക് പിന്നാലെ ശനിയാഴ്ച പുലര്‍ച്ചെ, 2.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.03ന് ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് അപകടമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ജനുവരി മാസത്തിലും യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.