ദുബായില്‍ അനുമതി ഇല്ലാത്ത റൂട്ടുകളില്‍ യാത്ര നടത്തിയാല്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് പിഴ

ദുബായ് : ഇ-സ്‌കൂട്ടറുകള്‍ക്ക് ദുബായില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. പൊലീസും ആര്‍ടിഎയുമാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെങ്ങും അപകടങ്ങള്‍ വ്യാപകമായതോടെയാണ് നടപടി.

ഗതാഗത നിയമങ്ങള്‍ ഇ-സ്‌കൂട്ടറുകള്‍ക്കും ബാധകമാണെന്നും നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദെയ്‌റയിലെ റിഗ്ഗ, ജുമൈറ ലെയ്ക്‌സ് ടവേഴ്‌സ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലേവാഡ്, ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി, സെക്കന്‍ഡ് ഓഫ് ഡിസംബര്‍ സ്ട്രീറ്റ് എന്നീ 5 ഡിസ്ട്രിക്ടുകളില്‍ മാത്രമാണ് ദുബായില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് അനുമതി. ഈ റൂട്ടുകള്‍ അല്ലാതെ യാത്ര നടത്തിയാല്‍ പിഴ ചുമത്തി വാഹനം പിടിച്ചെടുക്കും.

Comments (0)
Add Comment