കണ്ണൂർ : ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയത്.
മയക്കുമരുന്ന് കടത്ത് സംഘവുമായി വ്ലോഗർ സഹോദരങ്ങൾക്കു ബന്ധമുണ്ടന്ന് സംശയിക്കുന്നതായും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. ഒപ്പം അറസ്റ്റ് വേളയില്‍ ഇവരെ അനുകൂലിച്ച് സോഷ്യൽമീഡിയയിൽ കലാപ ആഹ്വാനം നടത്തിയവരെ കുറിച്ചുള്ള തുടർഅന്വേഷണത്തിനും ഇരുവരേയും കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.