കണ്ണൂർ : ഇ ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യം. കലാപത്തിന് ആഹ്വാനം ചെയ്തെന്ന വകുപ്പ് കൂടി കേസിൽ ഉൾപ്പെടുത്തും. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗികകൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.