ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധം സമരാഭാസമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഇത്തരം ചെയ്തികള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കും എന്ന് കരുതേണ്ടെന്നും ശക്തമായ മറുപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
ഇത്തരം സമരനാടകങ്ങള്‍ തുടര്‍ന്നാല്‍ മറുപടി ഉണ്ടാകും. പീഢന വീരന്മാരായ സിപിഎം നേതാക്കളെയും,സംരക്ഷകരെയും കെഎസ്യു വഴിയില്‍ തടയും. ഷാഫി പറമ്പിലിനെ സിപിഎമ്മിന് ഭയമാണ്. സ്വാഭാവിക പ്രതിഷേധം എന്ന് പറഞ്ഞ് ഒളിച്ചോടാന്‍ ഡിവൈഎഫ്‌ഐക്ക് ആവില്ലന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യ സേവ്യര്‍ പറഞ്ഞു.
അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന പിണറായി വിജയന്റെ കുടുംബകുംഭകോണത്തില്‍ നശിച്ച് നാറാണക്കല്ലെടുത്ത ഈ സര്‍ക്കാറും അതിന്റെ നെടുംതൂണായ കാമഭ്രാന്തന്മാരുടെ മന്ത്രിസഭയും ലവലേശം ബുദ്ധിയില്ലാത്ത എം എല്‍ എ കൂട്ടവും, ക്ലിഫ് ഹൗസിലേക്കും എ കെ ജി സെന്ററിലേക്കും ആര്‍ എസ് എസ്സിന് പരവതാനി വിരിക്കുന്ന സി പി എം – പിണറായി നയവും ജനം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി മൂന്നാം വട്ടം തുടര്‍ഭരണം സ്വപ്നം കാണുന്ന അധികാര ഭ്രാന്ത് മൂത്ത പിണറായി വിജയന്‍ ഇതല്ല ഇതിലപ്പുറം പേക്കൂത്ത് നടത്തും എന്ന് കേരളത്തിനറിയാം.
കേവലം പുകമറകള്‍ സൃഷ്ടിച്ചതുകൊണ്ട് കൊണ്ട് മാത്രം കേരളം ഭരിക്കുന്ന ദുരന്ത സര്‍ക്കാരിന്റെ ചെയ്തികള്‍ മറക്കില്ലെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.