പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ഡിവൈഎഫ്ഐ പ്രവർത്തകന്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, May 26, 2021

 

കണ്ണൂർ : മുഴക്കുന്നിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഡിവൈ എഫ്ഐ പ്രവർത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ 20നാണ് ഇയാൾ  പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിയാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് കീഴടങ്ങൽ.