കരുതല്‍ തടങ്കലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് ഡിവൈെഫ്ഐയുടെ ഗുണ്ടാവിളയാട്ടം: നിരവധി പേർക്ക് പരിക്ക്; നോക്കുകുത്തിയായി പോലീസുകാർ

Jaihind Webdesk
Monday, November 20, 2023

 

കണ്ണൂർ: പോലീസ് സ്റ്റേഷനില്‍ കയറി ഡിവൈഎഫ്ഐയുടെ ഗുണ്ടാവിളയാട്ടം. സ്റ്റേഷനില്‍ കയറിയ ഡിവൈഎഫ് ഗുണ്ടകള്‍ കരുതല്‍ തടങ്കലില്‍ ആയിരുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ മർദ്ദിച്ചു. അക്രമത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. നോക്കുകുത്തിയായി നിന്ന പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ലെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിന്‍ ജോർജ് പ്രതികരിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ് ഗുണ്ടകളുടെ ആക്രമണം.

നവകേരള സദസിന് എത്തിയ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. കല്യാശേരി നിയോജക മണ്ഡലത്തിലെ നവകേരള സദസിന് ശേഷം തളിപ്പറമ്പിലേക്കുള്ള യാത്ര മധ്യേയാണ് കരിങ്കൊടി പ്രതിഷേധം. ഇതിനു പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധക്കാരെയും പോലീസ് സ്റ്റേഷനിൽ അന്യായമായി കരുതൽ തടങ്കിലാക്കിയിരുന്ന കെഎസ്‌യു, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ സ്റ്റേഷനിൽ കയറി ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്. ഗുണ്ടാവിളയാട്ടം നടക്കുമ്പോഴും നോക്കിനിന്ന പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.