ചടയമംഗലത്ത് ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം: മദ്യലഹരിയിലെത്തിയ സംഘം കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തിനും പരിക്ക്

 

കൊല്ലം:  ചടയമംഗലം പോരേടത്ത് കെഎസ്‌യു പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐയുടെ അതിക്രമം. സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പിന് കൊടി തോരണങ്ങൾ കെട്ടുകയായിരുന്ന കെഎസ്‌യു പ്രവർത്തകരെ മദ്യലഹരിയിലെത്തിയ ഡിവൈഎഫ്ഐ സംഘം ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിൽ മാരകായുധങ്ങളുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമത്തിൽ കെഎസ്‌യു പ്രവർത്തകർക്കും അക്രമം തടയാൻ ശ്രമിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനും പരിക്കേറ്റു.

പോരേടം വിവേകാനന്ദ സ്കൂളിനു സമീപം ഇന്നലെ രാത്രി കൊടിതോരണങ്ങൾ കെട്ടുകയായിരുന്നു കെഎസ്‌യു പ്രവർത്തകരെയാണ് ഡിവൈഎഫ്ഐ അക്രമികള്‍ തല്ലിച്ചതച്ചത്. ഇത് തടയാൻ ശ്രമിച്ച ചടയമംഗലം പഞ്ചായത്ത് അംഗം നസീമിനും പരിക്കേറ്റു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Comments (0)
Add Comment