തിരുവനന്തപുരം : ലഹരിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നുവെന്ന് സമൂഹമാധ്യമങ്ങളിലടക്കം അവകാശപ്പെടുന്ന ഡിവൈഎഫ്ഐ നേതാവിന്‍റെ കപടമുഖം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് കവിരാജ് ശശിധരന്‍ പൊതുസ്ഥലത്ത് യുവാക്കൾക്കൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിനായി കവിരാജ് യുവാക്കൾക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും നൽകിയതായി നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചതിന്‍റെ പിന്നാമ്പുറ കാഴ്ച്ചയാണ് പുറത്തുവന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തി. രണ്ട് വോട്ടിനു വേണ്ടി ചെറുപ്പക്കാർക്ക് മദ്യവും ലഹരി വസ്തുക്കളും നൽകി ഈ സമൂഹത്തെ നശിപ്പിക്കുന്നതാണോ ഡിവൈഎഫ്ഐ യുടെ സംസ്കാരമെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.