ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനുമായി പൊലീസ് തെളിവെടുത്തു

Jaihind Webdesk
Monday, July 5, 2021

ഇടുക്കി വണ്ടിപ്പെരിയാറിൽ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപെട്ട് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് അർജുനെ  പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കെട്ടിതൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കഴിഞ്ഞ 30 ന് കുട്ടിയെ കണ്ടെത്തിയത്.

മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തായായത്. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ തിങ്ങി കൂടിയ നാട്ടുകാർ പ്രതിഷേധവും ആക്രോഷവുമായി എത്തിയിരുന്നു പ്രതി അർജുനെ ഇന്ന് പീരുമേട് കോടതിയിൽ . ഹാജരാക്കും