കൊലവിളി പ്രകടനം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Jaihind News Bureau
Monday, June 22, 2020

 

മലപ്പുറം മൂത്തേടത്ത് കൊലവിളി പ്രകടനം നടത്തിയ കേസില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഷഫീഖ്, പ്രാദേശിക നേതാക്കളായ ഹസീബ്, ജോഷി എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ – യൂത്ത് ലീഗ് പ്രവർത്തകർ എടക്കര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ എതിരാളികളെ അരിഞ്ഞുതള്ളുമെന്നായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.