ഡിവൈഎഫ്ഐ നേതാവ് പോക്‌സാ കേസില്‍ റിമാന്‍ഡില്‍; പ്രതികരിക്കാതെ സി.പി. എം നേതൃത്വം

Jaihind Webdesk
Friday, December 9, 2022

കണ്ണൂര്‍: കണ്ണൂരില്‍ ഡി വൈ. എഫ്. ഐ നേതാവ് പോക്‌സാ കേസില്‍ റിമാന്‍ഡിലായി .പൂഴിയോട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ കണ്ണവം മേഖല ട്രഷററുമായ കെ. കെ വിഷ്ണുവിനെയാണ് കോടതി റിമാൻഡ്‌ ചെയ്തത്.
അറസ്റ്റു ചെയ്യാതിരിക്കാന്‍ പൊലിസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെങ്കിലും കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചു നിന്നതും ഇയാളുടെ ഫോണില്‍ നിന്നും തെളിവുകള്‍ പിടിച്ചെടുത്തതും കുരുക്കായി. പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ, വൈകുന്നേരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്‍റെ മുമ്പാകെ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒന്‍പതാംക്ലാസുകാരിയെ നിരന്തരം ഫോണിലൂടെ അശ്ലീലമയച്ചും  അല്ലാതെയുമാണ് ഇയാള്‍ പെണ്‍കുട്ടിയ ഭീഷണിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ മുഖം മോര്‍ഫു ചെയ്തു നഗ്‌നചിത്രമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും  പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സി.പി. എമ്മിന്‍റെ  പ്രാദേശിക നേതാവും ഡി.വെ. എഫ്. ഐയുടെയും കണ്ണവം മേഖലയിലെ മുന്‍നിര നേതാക്കളിലൊരാളാണ് കെ.കെ വിഷ്ണു(29) സോഷ്യല്‍ മീഡിയയിലെ സി.പി. എം സൈബര്‍ പോരാളികൂടിയാണ് ഈ യുവാവ്.

പൂഴിയോട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ഡി.വൈ.എഫ്.ഐ കണ്ണവം മേഖല ട്രഷററുമായ കെ. കെ വിഷ്ണുവിനെ അറസ്റ്റു ചെയ്യാതിരിക്കാന്‍ പൊലിസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെങ്കിലും കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചു നിന്നതും ഇയാളുടെ ഫോണില്‍ നിന്നും തെളിവുകള്‍ പിടിച്ചെടുത്തതും കുരുക്കായി. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലിസ് പോക്സോ കേസ് ചുമത്തി വിഷ്ണുകണ്ണവത്തെ ഇന്നലെ വൈകുന്നേരം തന്നെ അറസ്റ്റു ചെയ്യുകയായിരുന്നു.

കൂത്തുപറമ്പ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എന്നാല്‍ സംഭവത്തെ കുറിച്ചു സി.പി. എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡി.വൈ. എഫ്. ഐ ഉന്നത നേതാവ് പോക്‌സോ കേസില്‍ കുടുങ്ങിയത് കൂത്തുപറമ്പ് മേഖലയില്‍ സി.പി. എമ്മിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്.