പഞ്ചായത്തിലെ തിരിമറികള്‍ പരസ്യപ്പെടുത്തുന്നതില്‍ ഭയം; യു ഡി വൈ എഫ് യുവജന പ്രക്ഷോഭയാത്രയ്ക്ക് നേരെ ഡി വൈ എഫ് ഐ അതിക്രമം

Jaihind News Bureau
Saturday, September 27, 2025

കോഴിക്കോട് യു ഡി വൈ എഫ് യുവജന പ്രക്ഷോഭയാത്രയ്ക്ക് നേരെ ഡി വൈ എഫ് ഐ അതിക്രമം. പ്രക്ഷോഭ യാത്രയുടെ ഉദ്ഘാടന ചടങ്ങ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ കയ്യേറി .യു ഡി വൈ എഫ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. യു ഡി വൈ എഫ് കോട്ടൂര്‍ പഞ്ചായത്ത് യുവജന പ്രക്ഷോഭയാത്രയുടെ ഉദ്ഘാടന ചടങ്ങ് ആണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ട് അലങ്കോലപ്പെടുത്തിയത്.

മൂലാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്‍ ഷഹിന്‍ ഉദ്ഘാടം കഴിഞ്ഞ് നാസ് മാമ്പൊയില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ ആണ് ഒരു കൂട്ടം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സദസ്സിലേയ്ക്ക് കയറി വന്ന് മൈക്ക് പിടിച്ച് എറിയുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാര്‍ഡില്‍ പൊതുയോഗം കയ്യേറിയത് പഞ്ചായത്തിന്റെ നെറികേടുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ ഭയന്നിട്ടാണോ എന്ന് സി പി എം വ്യക്തമാക്കണമെന്ന് യു ഡി വൈ എഫ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു .

ഡിവൈഎഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് യു ഡി വൈ എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി , അഭിജിത്ത് ഉണ്ണികുളം,സി.കെ സക്കീര്‍ , അഖില്‍ കോട്ടൂര്‍ , വിഘ്‌നേഷ് കൂട്ടാലിട , സുവീന്‍ വി.പി ഷാഹില്‍ കുന്നരം വെള്ളി, ഷാനിഫ് തിരുവോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 27 , 28 തിയ്യതികളില്‍ ആണ് യുവജന യാത്ര നടക്കുന്നത്