കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം ; സ്റ്റാന്‍റിംഗ്‌ കമ്മറ്റി ചെയർപേഴ്സണ് പരിക്ക്

Jaihind Webdesk
Tuesday, June 15, 2021

കൊല്ലം : നിലമേൽ ബംഗ്ളാവ് കുന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ  കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം. വാക്സിനേഷന് മുൻകൂട്ടി ബുക്കിംഗ് ഇല്ലാത്ത പാർട്ടി അനുഭാവികൾക്കും പ്രവർത്തകർക്കും വാക്സിൻ നൽകുവാൻ ഉദ്യോഗസ്ഥ പിൻതുണയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമം നടത്തിയതാണ് സംഘർഷവസ്ഥ സൃഷ്ടിച്ചത്. അനധികൃതമായി വാക്സിൻ നൽകുന്നതായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമ, ബ്ളോക്ക് പഞ്ചായത്തിലെ വനിതകൾ ഉൾപ്പെടെയുള്ള യുഡിഎഫ് കോൺഗ്രസ് പ്രതിനിധികളെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.

നിലമേൽ ഗ്രാമ പഞ്ചായത്തിലെ വികസന സ്റ്റാന്‍റിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ജയശ്രി യുടെ കൈയ്ക്കു അതിക്രമത്തിൽ പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന ക്രമവിരുദ്ധ വാക്സിനേഷനും അതിക്രമത്തിനുമെതിരെ ജനപ്രതിനിധികൾ ജില്ലാ കളക്ടർക്കു പരാതി നൽകി.