കെ.എസ്.യു ബ്രണ്ണൻ കോളേജ് യൂണിറ്റ് പ്രസിഡന്‍റിന് നേരെ ഡിവൈഎഫ്ഐ അക്രമം ; പരിക്ക്

Jaihind Webdesk
Wednesday, August 11, 2021

കണ്ണൂർ : കെ.എസ്.യു ബ്രണ്ണൻ കോളേജ് യൂണിറ്റ് പ്രസിഡന്‍റിന് നേരെ ഡിവൈഎഫ്ഐ അക്രമം. അതുല്‍ എം.സിയെ ചെണ്ടയാട് അമ്പിടാട്ട് മുപ്പുര പരിസരത്ത് വെച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും മർദ്ദിക്കുകയും ഫോൺ എറിഞ്ഞ് തകർക്കുകയും ചെയ്തു. പരിക്കേറ്റ അതുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.