എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ആക്രമിച്ച് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ

Jaihind Webdesk
Monday, January 10, 2022

 

കൊല്ലം : ചവറയിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. ഇടുക്കി സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരാണ് ദേശീയപാതയിലൂടെ പോയ എംപിയുടെ വാഹനം തകർക്കാൻ ശ്രമിച്ചത്. വടിയും പത്തലും ഉപയോഗിച്ച് പ്രവർത്തകർ പൊലീസ് സാന്നിധ്യത്തിൽ അക്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് പ്രവർത്തകരെ പിന്തിരിപ്പിച്ച് എംപിയുടെ വാഹനം കടത്തിവിടുകയായിരുന്നു.