വാഹനത്തില്‍ ‘കേരള സർക്കാർ’ ബോര്‍ഡ് പതിപ്പിച്ച്  കൺസ്യൂമർഫെഡ് ചെയർമാൻ  തെരഞ്ഞെടുപ്പ് പരിപാടികളില്‍ ; ചട്ടലംഘനത്തില്‍ നടപടി എടുക്കാതെ അധികൃതർ

 

കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ  വാഹനത്തില്‍ ‘കേരള സർക്കാർ’ ബോര്‍ഡ് പതിപ്പിച്ച്  കൺസ്യൂമർഫെഡ് ചെയർമാൻ  തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി പരാതി. കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബിനെതിരെയാണ് പരാതി. കഴിഞ്ഞദിവസം കോഴിക്കോട് അത്തോളിയില്‍ നടന്ന ഇടതുസ്ഥാനാർത്ഥി പ്രഖ്യാപനച്ചടങ്ങില്‍ മെഹബൂബ് പങ്കെടുക്കാനെത്തിയത് ഇതേ വാഹനത്തിലാണ്. ചട്ടം ലംഘിച്ചുള്ള കാലങ്ങളായുള്ള ഈ ഉപയോഗത്തിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

കൺസ്യൂമർഫെഡിന് ഇത്തരത്തിൽ ബോർഡ്‌ വെക്കാൻ അധികാരമില്ല എന്ന നിയമം നിലനിൽക്കെയാണ് ചട്ടങ്ങൾ മറികടന്ന് സർക്കാർ വാഹനം എന്ന ബോർഡ് ഉപയോഗിച്ച് പാർട്ടി പരിപാടികളിൽ ഉൾപ്പെടെ ചെയർമാൻ പങ്കെടുക്കുന്നത്. നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിൽ  സ്വകാര്യ വ്യക്തി എൻഫോഴ്സ്മെന്‍റ് ആർടിഒ ക്ക് പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല. കൊവിഡ് കാലമായതിനാലാണ്  നടപടി വൈകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ  വിശദീകരണം.

https://youtu.be/70IrXwfK734

Comments (0)
Add Comment